20 September Monday
ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ

ജില്ലയിലെ സ്‌കൂളുകൾക്ക്‌ മിന്നും വിജയം

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021
 
തിരുവനന്തപുരം
ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷകൾ റദ്ദാക്കി ബോർഡിന്റെ നിർദേശപ്രകാരമുള്ള ഇതരമൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 
കവടിയാർ ക്രൈസ്‌റ്റ്‌നഗർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഐസിഎസ്ഇ പത്താം ക്ലാസ്‌ പരീക്ഷ എഴുതിയ 185 വിദ്യാർഥികളിൽ 185 പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 97.8 ശതമാനം മാർക്ക് നേടി ഡേവിഡ് നൈനൻ വർഗീസ്, കേശവ് രജ്ഞിത്ത്, എൻ എസ്‌ നിഖിൽരാജ്  എന്നിവർ മുന്നിലെത്തി. ഐഎസ്‌സി പ്ലസ്ടു വിഭാഗത്തിൽ 113 പേർ പരീക്ഷ എഴുതിയതിൽ 112 പേർക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. ഒരാൾക്ക് ഫസ്‌റ്റ്‌ ക്ലാസും ലഭിച്ചു. 99.5 ശതമാനം മാർക്ക് നേടി ഡോണൽ ചാക്കോ ബേബി,  ജി എസ്‌ ഗോവിന്ദ്, അഭിനവ് വിജു പിള്ള എന്നിവർ മുന്നിലെത്തി. 
നാലാഞ്ചിറ സർവോദയ വിദ്യാലയം നൂറുമേനി വിജയം കരസ്ഥമാക്കി. ഐഎസ് സിയിൽ 99 കുട്ടികൾ പരീക്ഷ എഴുതിയതിൽ 98 കുട്ടികൾക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 98.23 ശതമാനം മാർക്കോടെ സ്‌നേഹ ബിജു സ്മിത ഒന്നാംസ്ഥാനം നേടി. ഐസിഎസ്ഇ വിഭാഗത്തിൽ 185 കുട്ടികൾ പരീക്ഷ എഴുതിയതിൽ 184 കുട്ടികൾക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 97.2 ശതമാനം മാർക്കോടെ ഷാരോൺ മിറിയം റിനു ഒന്നാംസ്ഥാനം നേടി. 
മുക്കോല സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂൾ റെക്കോഡ് വിജയം നേടി. ഐസിഎസ്ഇ വിഭാഗത്തിൽ 212 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 98 ശതമാനം മാർക്കോടെ ദീപാൻഷി അഗർവാൾ, വിവേക് എസ് എന്നിവർ ആദ്യസ്ഥാനം നേടി. ഐഎസ്‌സി സയൻസ് വിഭാഗത്തിൽ 104 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേർക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 99.5 ശതമാനം മാർക്കോടെ ആരോൺ ജേക്കബ്, അലീന മേരി ജോർജ്, ഋഷികേശ് എം വി, ഹൃദയ ആർ നായർ, കീർത്തി വസൻ, മേഘ സൂര്യൻ, ദേവസ്മിത എന്നിവർ സ്‌കൂൾതലത്തിൽ ഒന്നാംസ്ഥാനം നേടി. 
കൊമേഴ്‌സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 39 വിദ്യാർഥികൾക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. 97.25 മാർക്ക് നേടിയ  എം എസ്‌ കൃഷ്ണ സ്‌കൂൾതലത്തിൽ ഒന്നാംസ്ഥാനത്തെത്തി.  ശ്രീകാര്യം ഇടവക്കോട് ലേക്കോൾ ചെമ്പകയിൽ ഐസിഎസ്ഇയിൽ 123 കുട്ടികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. 97.8 ശതമാനം മാർക്കോടെ റോഷൻ ബിനോജും ജാനകി രാജീവും സ്‌കൂൾതലത്തിൽ ഒന്നാമതെത്തി. 97.6 ശതമാനം മാർക്ക് നേടി എൻ മാളവികയും നൈന എഡ്‌വിനും രണ്ടാംസ്ഥാനത്തും എത്തി. 
ഐഎസ്‌സിയിൽ പരീക്ഷ എഴുതിയ 64 കുട്ടികൾക്കും ഡിസ്റ്റിങ്ഷൻ ലഭിച്ചു. സയൻസ് വിഭാഗത്തിൽ 99.25 ശതമാനം മാർക്കോടെ ജോത്സന രാജലക്ഷ്മി നായരും പ്രജന രാജലക്ഷ്മി നായരും ഒന്നാംസ്ഥാനം നേടി. 98.5 ശതമാനം മാർക്കോടെ രാഹുൽ സാമുവൽ അനിലാലും സജ്ഞന മനോജ് നായരും രണ്ടാംസ്ഥാനത്തെത്തി. കൊമേഴ്‌സ് വിഭാഗത്തിൽ 96 ശതമാനം മാർക്കോടെ അഹാൻ ഹുസൈനും പി ബി അനന്യ കൃഷ്ണയും ഒന്നാംസ്ഥാനം നേടി. 95.75 ശതമാനം മാർക്ക് നേടി സാനിയ സുനിൽ ജേക്കബ് രണ്ടംസ്ഥാനത്ത് എത്തി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 98.25 ശതമാനം മാർക്കോടെ ലാവണ്യ ആർ നായർ ഒന്നാമതും എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top