ചിറയിൻകീഴ്
പെരുമാതുറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ വനിതകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന വനിതകളാണ് പ്രതിഷേധിച്ചത്. പെരുമാതുറ ഒറ്റപനയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. തീരദേശമായതിനാൽ കിണ്ണർ വെള്ളം ഉപയോഗിക്കാനാകാത്തതും സ്ഥിതി രൂക്ഷമാക്കി.
കുറേക്കാലമായി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ കുടിവെള്ളം ലഭ്യമാക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി മുരളി ആവശ്യപ്പെട്ടിരുന്നു.
വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയറുമായി സമരക്കാർ നടത്തിയ ചർച്ചയിൽ അടിയന്തരമായി നാല് ടാങ്കറിൽ കുടിവെള്ളം എത്തിക്കാനും ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാനും തീരുമാനമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..