28 February Sunday

കാണാം വികസന കാഴ്‌ചകൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

 

തിരുവനന്തപുരം
നാടി​ന്റെ വികസന കാഴ്ചകള്‍ ഇതാ നിങ്ങളുടെ കൺമുന്നിലേക്ക്. സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ സമഗ്ര ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയ പ്രദർശനം 27ന് തുടങ്ങും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് സംഘാടകർ. വൈകിട്ട് അഞ്ചിന്‌ മ്യൂസിയം റേഡിയോ പാർക്കിൽ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. സൗജന്യ പ്രദർശനം 30 വരെയാണ്‌. ദിവസവും വൈകിട്ട് ആറു മുതൽ എട്ടുവരെ കലാപരിപാടികളുമുണ്ടാകും. മന്ത്രിമാർ, എംഎൽഎമാർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കുന്ന പ്രദർശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൊതുജന പരാതി പരിഹാരത്തിന് സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന്റെ ഭാഗമായും എക്‌സിബിഷൻ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിൽ നെയ്യാറ്റിൻകര, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അദാലത്ത്. എല്ലാ കേന്ദ്രങ്ങളിലും രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയായിരിക്കും പ്രദർശനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top