17 February Sunday

ദേശീയ വാഴമഹോത്സവം ഫെബ്രുവരി 17 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 25, 2018
തിരുവനന്തപുരം > സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ദേശീയ വാഴമഹോത്സവം‐ 2018' കല്ലിയൂർ വെള്ളായണി ക്ഷേത്രം ഗ്രൗണ്ടിൽ ഫെബ്രുവരി 17ന് ആരംഭിക്കുമെന്ന് സുരേഷ് ഗോപി എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21 വരെയാണ് വാഴ മഹോത്സവം. 
 
ദേശീയ സെമിനാർ, പ്രദർശനം, പരിശീലനപരിപാടികൾ, കർഷകസംഗമം തുടങ്ങിയവ  മഹോത്സവത്തിന്റെ ഭാഗമായി നടക്കും. തമിഴ്‌നാട് കാർഷിക സർവകലാശാല, ബാബ അറ്റോമിക് റിസർച്ച് സെന്റർ, നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനാസ്ട്രിച്ചി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ ഇൻഡസ്ട്രിയലൈസേഷൻ, വൈഎസ്ആർ ഹോർട്ടികൾച്ചറൽ സർവകലാശാല, ആന്ധ്രപ്രദേശ് ഐസിഎആർ റിസർച്ച് കോംപ്ലക്‌സ് ഫോർ എൻഇഎച്ച് റീജ്യൺ, സിഎസ്‌ഐആർ, എപിഇഡിഎ എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കും. ജൈവകൃഷി പിന്തുടരുകയും കീടനാശിനിവിമുക്ത പഴങ്ങളും പച്ചക്കറികളും വിളയിച്ചെടുത്ത കല്ലിയൂരിലെ കർഷകസമൂഹത്തിലേക്ക് വികസനവും ഗവേഷണവിവരങ്ങളും എത്തിക്കുകയാണ് ദേശീയ വാഴമഹോത്സവത്തിന്റെ ലക്ഷ്യം. 
 
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി, സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്‌കുമാർ, ഡോ. സി കെ പീതാംബരൻ, ഡോ. സി എസ് രവീന്ദ്രൻ, അജിത് വെണ്ണിയൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top