05 December Monday

ലീഗിൽനിന്ന്‌ രാജിവച്ചവർ ഐഎൻഎല്ലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
ചിറയിൻകീഴ് 
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ  ആർഎസ്എസ് അനുകൂല നിലപാടിലും പ്രസ്താവനയിലും പ്രതികരിക്കാത്ത മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് മണ്ഡലത്തിലെ നൂറോളം മുസ്ലിംലീഗ് പ്രവർത്തകർ പാർടി വിട്ടു. രാജിവച്ചവർ ഇനി മുതൽ ഐഎൻഎൽ വഹാബ് പക്ഷം ചേർന്നു പ്രവർത്തിക്കും.
 എസ്‌ടിയു മുൻ ജില്ലാ പ്രസിഡന്റ് പുത്തൻതോപ്പ് അൻവർ സാദത്ത്, മുൻ ജില്ലാ ട്രഷറർ ഹാഷിം പടിഞ്ഞാറ്റിൽ, മുസ്ലിംലീഗ് മേഖലാ പ്രസിഡന്റ് ഫസിലുദീൻ, ജഹാൻഗീർ, ഷാജി ചിറക്കൽ എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് 100 ഓളം പ്രവർത്തകർ ഐഎൻഎല്ലിൽ ചേർന്നത്. 
ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും കാശാപ്പുചെയ്യുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച ധീരരക്തസാക്ഷികളെപ്പോലും മറന്ന് ആർഎസ്എസിന് സ്തുതിപാടുന്ന സുധാകരനെപ്പോലെയുള്ള നേതാവ് കോൺഗ്രസിന് അപമാനമാണ്. 
ഇത്തരം നടപടികൾക്കെതിരെ ലീഗ് നേതൃത്വം കാട്ടുന്ന നിഷ്‌ക്രിയത്വം അംഗീകരിക്കാനാകില്ല. 
നേതാക്കൾക്കും പ്രവർത്തകർക്കും ഐഎൻഎൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാപുരം പള്ളിനടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ആക്‌ടിങ് പ്രസിഡന്റ് കെ പി ഇസ്മായിൽ അംഗത്വം നൽകി സ്വീകരിക്കും. 
ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ എം ബഷറുള്ള, മണ്ഡലം പ്രസിഡന്റ്‌ ചാന്നാങ്കര നസീർ മൗലവി,  സെക്രട്ടറി അഷ്റഫ് അഹമ്മദ്, എസ്‌ടിയു മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ ജില്ലാ പ്രസിഡന്റ്‌ പുത്തൻതോപ്പ് അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top