29 November Monday

സ്‌കൂൾ തുറക്കൽ; ഒരുക്കം സജീവം

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന അവലോകനയോഗം 
കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പാറശാല 
സ്കൂളുകൾ തുറക്കുന്നതിന് മുന്നൊരുക്കം തകൃതി. നെയ്യാറ്റിൻകര മണ്ഡലത്തിലെ കുളത്തൂർ, തിരുപുറം, കാരോട്, അതിയന്നൂർ, ചെങ്കൽ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പിടിഎ, മാതൃസംഘം ഭാരവാഹികൾ എന്നിവരുടെ യോഗം ഒരുക്കങ്ങളുടെ പുരോഗതിയും തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. 
യോഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഷിബു പ്രേം അധ്യക്ഷനായി. അയ്യപ്പൻ, വി എസ് ലീന, എം എസ് ദീപ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top