24 November Tuesday

സൗദിയിലേക്ക്‌ മുങ്ങിയ വധശ്രമക്കേസ്‌ പ്രതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
തിരുവനന്തപുരം 
വധശ്രമക്കേസ് പ്രതി ഏഴുവർഷത്തിനുശേഷം അറസ്റ്റിലായി. പൂന്തുറയിൽ 2013 ൽ സജാദ് ഹുസൈൻ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്നാംപ്രതി മുട്ടത്തറ മാണിക്യവിളാകം സ്വദേശി അബു സൂഫിയാൻ (31) ആണ് അറസ്റ്റിലായത്. നാലുപ്രതികളില്‍ ബാക്കിയുള്ളവർ നേരത്തേ അറസ്റ്റിലായി. കേസിൽ വിചാരണ നടക്കുകയാണ്. സൗദിയിലേക്ക് കടന്ന അബുവിനായി ഇ​ന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സൗദിഅറേബ്യൻ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്ത്‌ ഇന്ത്യക്ക്‌ കൈമാറി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top