24 November Tuesday
വിഴിഞ്ഞം തുറമുഖം

സമരം അവസാനിപ്പിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
തിരുവനന്തപുരം 
വിഴിഞ്ഞം അന്തർദേശീയ തുറമുഖ കേന്ദ്രത്തിൽ നടക്കുന്ന സമരം രമ്യമായി പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്ന്‌ തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്‌താവനയിൽ പറഞ്ഞു. 
 
വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ആരംഭിച്ച ഉടൻ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാൻ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. അതിൽ തീരുമാനമാകാത്തതിനെതുടർന്ന് തുറമുഖ വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്‌തു. 
 
സമരക്കാർ ഉയർത്തുന്ന 18 ആവശ്യത്തിൽ ഉടൻ നടപടി സ്വീകരിക്കാവുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചതാണ്. പദ്ധതി പ്രദേശത്തെ പൈപ്പ് ലൈനുകളുടെ നവീകരണവും ഗംഗയാർ തോടിന്റെ നവീകരണവും ഉടൻ നടത്താൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി. മണ്ണെണ്ണ വിതരണത്തിന്റെ കാര്യം സജീവമായി പരിശോധിച്ചു വരികയാണ്. ഉടൻ  ഇക്കാര്യത്തിലും അനുകൂലമായ നടപടി സ്വീകരിക്കും. വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ സഹായിച്ചും നാടിനുവേണ്ടിയുള്ള കൂട്ടായ പ്രവർത്തനങ്ങൾ നടത്തുന്നതിന് സമരം അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top