12 November Tuesday

പശ്ചിമഘട്ടത്തിൽ പുതിയ സസ്യം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ സസ്യത്തിന്റെ ശാസ്ത്രീയഘടന

പാലോട്
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മലനിരകളിൽനിന്ന്‌  പുതിയ സസ്യത്തെ കണ്ടെത്തി. കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ രംഗനാഥ ക്ഷേത്രത്തിനു സമീപത്തുനിന്നുള്ള സസ്യത്തിന് ‘ഇലിയോക്കാരിസ് രംഗനാഥൻസിസ്' എന്ന്‌ നാമകരണം ചെയ്തു. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ബോട്ടണിവിഭാഗം അസി. പ്രൊഫസർ ഡോ. എ ആർ വിജി, പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. ദീപു ശിവദാസ്,  ഈസ്റ്റേൺ ഇല്ലിനോയ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. ഗോർഡൻ സി ടക്കർ, സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷനിലെ ഡോ. എ ജി പാണ്ഡുരംഗ് എന്നിവർ ചേർന്നു നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ജപ്പാനിൽനിന്നു പ്രസിദ്ധീകരിക്കുന്ന ജാപ്പനീസ് ജേർണൽ ഓഫ് ബോട്ടണി എന്ന രാജ്യാന്തര ജേർണലിന്റെ ഒക്ടോബർ ലക്കത്തിൽ സസ്യത്തെക്കുറിച്ചുള്ള  വിവരങ്ങളുണ്ട്.
പ്രധാന വാർത്തകൾ
 Top