01 December Thursday

ഭിന്നശേഷിക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
വർക്കല
കുടുംബ പ്രശ്നത്തെത്തുടർന്ന്‌ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു.
വർക്കല രഘുനാഥപുരം ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെട്ടൂർ വലയന്റെകുഴി സ്വദേശിനി സതി (34) യെയാണ് ഭർത്താവ് സന്തോഷ് (36) വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇടത് തോളിന് താഴെയായി ഗുരുതരമായി പരിക്കേറ്റ സതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളി പകൽ ഒന്നരയോടെയാണ് സംഭവം. ഇരുകാലിനും സ്വാധീനമില്ലാത്ത വീട്ടമ്മയാണ് സതി. കഴിഞ്ഞ ദിവസങ്ങളിലും സന്തോഷ്‌ ഇവരെ ഉപദ്രവിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മകനെ വിളിച്ച്‌ താൻ വീട്ടിലെത്തുമ്പോൾ അവിടെ ആരും ഉണ്ടാകരുതെന്ന്  സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. 
ഇടതു കൈക്ക്‌ സ്വാധീനക്കുറവുള്ളയാളാണ് സന്തോഷ്. ഇയാളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. സതി - സന്തോഷ് ദമ്പതികൾക്ക് ഒരു മകനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top