16 October Saturday

സിഐടിയുവിന്‌ പങ്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
 
തിരുവനന്തപുരം
വെമ്പായം പഞ്ചായത്തിലെ കടുവാക്കുഴിയിൽ കയറ്റിറക്ക്‌ തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ  ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയ (സിഐടിയു)ന്‌ പങ്കില്ലെന്ന്‌ ജില്ലാ പ്രസിഡന്റ് സി ജയൻബാബുവും ജനറൽ സെക്രട്ടറി ആർ രാമുവും അറിയിച്ചു.
 2016 മുതൽ വെമ്പായത്ത്‌  യൂണിയന് യൂണിറ്റുകളോ തൊഴിലാളികളോ കമ്മിറ്റികളോ ഇല്ല.  തൊഴിൽ തർക്കങ്ങൾ കൈയൂക്കിലൂടെയും ഭീഷണിയിലൂടെയും പരിഹരിക്കുക സിഐടിയുവിന്റെ നയമല്ല. തൊഴിൽ മേഖലയിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള നേതൃപരമായ പ്രവർത്തനങ്ങൾക്കു കിട്ടുന്ന അംഗീകാരത്തിൽ വിറളിപൂണ്ടവരാണ് ഇല്ലാക്കഥകൾ മെനയുന്നത്‌. കടുവാക്കുഴിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ  കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ്‌ നിലപാടെന്നും ഇരുവരും പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top