21 October Thursday

പൊതുമരാമത്തു വകുപ്പ് അഴിമതിമുക്തമാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
ആറ്റിങ്ങൽ
മെച്ചപ്പെട്ട വിജിലൻസ് സംവിധാനം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിർമാർജനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പ് പൂർണമായും ഇ -ഓഫീസ് സംവിധാനത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽ 34.5 കോടി രൂപ ചെലവിട്ട് നവീകരിച്ച വിവിധ റോഡുകളുടെയും പുതിയ വെട്ടിക്കൽ പാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വി ശശി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്   ഷൈലജ ബീഗം, അജിത് രാമചന്ദ്രൻ, പി സി ജയശ്രീ, എസ് ലെനിൻ, ടി ടൈറ്റസ് തുടങ്ങിയർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top