31 October Saturday
കോൺഗ്രസിന്റെ അക്രമരാഷ്ട്രീയം

ജനമനസ്സുണർത്തി ബഹുജന കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം തേമ്പാമൂട് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയൂന്നു

തിരുവനന്തപുരം
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസ്സുണർത്തി സിപിഐ എമ്മിന്റെ ബഹുജന കൂട്ടായ്‌മകൾ. വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജീവനെടുത്തിട്ടും അടങ്ങാത്ത കോൺഗ്രസിന്റെ ചോരക്കൊതിയെ തുറന്നുകാട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കൂട്ടായ്‌മയിൽ ആയിരങ്ങൾ അണിനിരന്നു. 
 
കോൺഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയോടെ അരാജകവാദികൾ കൊലക്കത്തിക്കിരയാക്കിയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ്‌ അഴീക്കോടന്റെ രക്തസാക്ഷി ദിനത്തിലെ കൂട്ടായ്‌മ, അഹിംസാവാദികളായി നടിച്ച്‌ കൊലപാതക പരമ്പരകൾക്ക്‌ നേതൃത്വംകൊടുക്കുന്ന കോൺഗ്രസിന്റെ ജീർണമുഖത്തിന്റെ വെളിപ്പെടുത്തലായി. 
 
ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂട്‌ തേമ്പാമൂട്ടിൽ നടന്ന പ്രതിഷേധം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top