31 October Saturday

യുഡിഎഫ്‌–-ബിജെപി അക്രമ സമരത്തിനെതിരെ എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ 29ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ചേർന്ന്‌ നടത്തുന്ന അക്രമസമരങ്ങൾക്കെതിരെ 29ന്‌ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കാൻ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ നടക്കുന്ന കൂട്ടായ്‌മയിൽ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എൽഡിഎഫിന്റെ സംസ്ഥാന,- ജില്ലാ നേതാക്കളും പങ്കെടുക്കും. 
 
25 ന് രാജ്ഭവനുമുന്നിൽ നടക്കുന്ന കർഷക പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡല പരിധിയിലുള്ള നിയോജകമണ്ഡലം എൽഡിഎഫ്
കമ്മിറ്റികൾ 26നും ആറ്റിങ്ങൽ പരിധിയിലുള്ള നിയോജകമണ്ഡലം കമ്മിറ്റികൾ 27നും ചേരും. മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസിനുനേരെയും കോവൂർ കുഞ്ഞുമോൻ എംഎൽഎയ്‌ക്കു നേരെയും നടന്ന ആക്രമണങ്ങളിൽ യോഗം പ്രതിഷേധിച്ചു.
 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് ഫിറോസ് ലാൽ,  ജി ആർ അനിൽ, വി പി ഉണ്ണികൃഷ്ണൻ, നന്ദിയോട് സുഭാഷ് ചന്ദ്രൻ, എൻ എം നായർ, വി പത്മകുമാർ,  തംറൂക്ക്, പട്ടം കൃഷ്ണകുമാർ, കല്ലട നാരായണപിള്ള, കെ എൽ ഹരീഷ് കുമാർ, കവടിയാർ ധർമൻ, കെ സജികുമാർ,  സജയൻ, സി മനോജ്, കബീർ പൂവാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top