21 October Wednesday

തീരപ്രദേശം ഇനി കണ്ടെയ്ൻമെ​ന്റ്‌ സോണ്‍ അല്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
തിരുവനന്തപുരം
ജില്ലയുടെ തീരപ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി. എന്നാൽ കൂടുതൽ രോഗികളുള്ള മേഖലകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിലനിർത്തും. 
 
അഞ്ചുതെങ്ങ് പഞ്ചായത്തിലെ നാലാം വാർഡ്, മുടിപ്പുര, പുത്തൻനട, വലിയപള്ളി വാർഡുകളും തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ വെട്ടുതോപ്പ് ഡിവിഷനിൽ കൊച്ചുതോപ്പ് ഭാഗം, ബീമാപ്പള്ളി വാർഡിൽ സെന്റ് സേവ്യേഴ്‌സ് ലെയ്‌ൻ, വേളാങ്കണ്ണി ജങ്ഷൻ, മാണിക്യവിളാകം ഡിവിഷനിൽ ആസാദ് നഗർ, ബാലൻ നഗർ, പുത്തൻപള്ളി ഡിവിഷനിൽ എസ് എം ലോക്ക്, മൂന്നാട്ടുമുക്ക് ഭാഗങ്ങൾ, വെള്ളാർ ഡിവിഷനിൽ പുത്തൻതുറ, കോട്ടുകാൽ പഞ്ചായത്തിൽ മന്നോട്ടുകോണം, മണ്ണക്കല്ല് വാർഡുകൾ, കുളത്തൂർ പഞ്ചായത്തിൽ വെങ്ങടമ്പ് വാർഡ് എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാണ്.
 

കൂടുതൽ കണ്ടെയ്‌ൻമെന്റ്‌ സോണ്‍

 

പുളിമാത്ത് പഞ്ചായത്ത് 14-ാം വാർഡ്, കിളിമാനൂർ പഞ്ചായത്ത് 12-ാം വാർഡ്, പെരുങ്കടവിള 13-ാം വാർഡ്, തിരുവനന്തപുരം നഗരസഭാ പരിധിയിൽ വലിയശാല ഡിവിഷൻ, പൊന്നുമംഗലം ഡിവിഷനിൽ ലത നഗർ, സെറ്റിൽമെന്റ് കോളനി, കാരയ്ക്കാമണ്ഡപം, നടുവം പ്രദേശങ്ങൾ എന്നിവയാണ്‌ കണ്ടെയ്ൻമെന്റ് സോണ്‍. പള്ളിച്ചലിലെ 22-ാം വാർഡിനെ ഒഴിവാക്കി.
 

കൂടുതൽ പൊലീസുകാർക്ക് രോഗം

 

ബുധനാഴ്ച 20 പൊലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ 14 പേർക്കും തുമ്പ സ്റ്റേഷനിലെ ആറു പേർക്കുമാണ്. തുമ്പ സ്റ്റേഷനിൽ ആകെ 17 പേര്‍ രോ​ഗികളായി. ആറ്റിങ്ങൽ ഫയർഫോഴ്സ് യൂണിറ്റിലെ ‌10 ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top