21 October Wednesday

നഗരത്തിൽ തിരക്ക്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
തിരുവനന്തപുരം
കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോഴും  ജാഗ്രതയിൽ ഇളവുവരുത്തി സാധാരണജീവിതം നയിച്ച്‌ തലസ്ഥാനവാസികൾ. ഓൺലൈൻ ഭക്ഷണവിതരണക്കാരെ ആശ്രയിച്ചിരുന്നവർക്ക്‌ ഹോട്ടലുകളിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ അവസരമായി.കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ പ്രഖ്യാപിച്ചതും മഴ മാറി മാനം തെളിഞ്ഞതും നഗരത്തെ വീണ്ടും പഴയ തിരക്കിലേക്ക്‌ എത്തിച്ചിരിക്കുകയാണ്‌. സർക്കാർ സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥാപനങ്ങളിലും പ്രോട്ടോകോൾ പാലിച്ച്‌  മുഴുവൻ ജോലിക്കാരും പോകാൻ തുടങ്ങിയതോടെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും  ഗതാഗതക്കുരുക്കും ദൃശ്യമായി.
 

താമസിക്കാം, ഇരുന്ന്‌ കഴിക്കാം

 

ഹോട്ടലുകളിൽ താമസ സൗകര്യം പുനരാരംഭിച്ചു.  ഔദ്യോഗിക അനുമതി ലഭിച്ചതോടെ  കൂടുതൽ  ഹോട്ടലുകൾ തുറന്നു.  പ്രമുഖ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നത്‌ ‌ ഒഴിവാക്കിയിട്ടുണ്ട്‌. പകരം പാഴ്‌സൽ വാങ്ങി ഹോട്ടലിൽ ഇരുന്ന്‌ കഴിക്കാം. 
 

ഓഡിറ്റോറിയങ്ങൾ തുറക്കും

 

വിവാഹങ്ങളിലും മറ്റ്‌ പൊതുചടങ്ങുകളിലും പരമാവധി 100 പേർക്കുവരെ അനുമതി നൽകിയതോടെ മണ്ഡപങ്ങളും ഓഡിറ്റോറിയങ്ങളും തുറന്നു. ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top