23 October Friday

ആർഎസ്‌എസുകാർ വീടാക്രമിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കഴക്കൂട്ടം
പൗഡിക്കോണം വിഷ്ണു നഗറിൽ രാത്രിയിൽ ആയുധങ്ങളുമായിവന്ന് സിപിഐ എം പ്രവർത്തകന്റെ വീട് ആക്രമിച്ച ബിജെപി, ആർഎസ്എസ് ക്രിമിനലുകളെ  ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ ആവശ്യപ്പെട്ടു.
ആക്രമണം നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ്‌ ചെയ്തില്ല. പ്രതികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സി സി ക്യാമറയിൽനിന്നും ലഭിച്ചിട്ടും അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. 
 
എൽ എസ് സാജു വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉണ്ണിക്കുട്ടൻ എന്ന വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പ്രതികളുടെ അറസ്റ്റ് ഇനിയും വൈകിയാൽ പ്രക്ഷോഭം നടത്താൻ നിർബന്ധിതരായിത്തീരുമെന്നും ഏരിയ സെക്രട്ടറി പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top