17 September Tuesday

ജി ഗോപിനാഥൻനായർ സ്‌മൃതി പുരസ്‌കാരം സി ദിവാകരന്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
തിരുവനന്തപുരം
ഐരാണിമുട്ടം തുഞ്ചൻ സ്‌മാരക സമിതി സ്ഥാപകൻ ജി ഗോപിനാഥൻനായരുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ സ്‌മൃതി പുരസ്‌കാരം സി ദിവാകരന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സമ്മാനിച്ചു. ഡോ. ടി ജി രാമചന്ദ്രൻപിള്ള അധ്യക്ഷനായി. കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പൊന്നാടയും ഇരുപത്തിഅയ്യായിരം രൂപയും അടങ്ങുന്നതാണ്‌ സ്‌മൃതിപുരസ്‌കാരം. 
 
പുരസ്‌കാരത്തുക സി ദിവാകരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുന്നതിലേക്കായി സമിതിയെ ഏൽപ്പിച്ചു. സമ്മേളനത്തിൽ പ്രൊഫ. ടി ജെ ചന്ദ്രചൂഢൻ, എഴുത്തുകാരൻ ഡോ. ജോർജ്‌ ഓണക്കൂർ, പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാരയ്‌ക്കാമണ്ഡപം വിജയകുമാർ, ആറ്റുകാൽ ജി കുമാരസ്വാമി, പി മോഹനൻ, സുധ ഹരികുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top