21 October Monday

ജപ്പാൻ വിദ്യാർഥി സംഘം വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ജപ്പാൻ വിദ്യാർഥി സംഘം വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചപ്പോൾ

പേരൂർക്കട
ജപ്പാൻ വിദ്യാർഥി സംഘം വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊഫ. സൈട്ടൊയുടെ നേതൃത്വത്തിൽ 13 അംഗ വിദ്യാർഥികളാണ്  സന്ദർശനം നടത്തിയത്.  കേരളത്തിലെ സഹകരണ മേഖല കൈവരിച്ച സാമൂഹിക-സാമ്പത്തിക പുരോഗതിയും സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തിയുമൊക്കെ പഠനവിഷയമാക്കി സംഘം വിവരശേഖരണം നടത്തി. വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ബാലചന്ദ്രൻ, സെക്രട്ടറി സതി കുമാരി ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ  സംഘത്തെ സ്വീകരിച്ചു.
പ്രധാന വാർത്തകൾ
 Top