18 November Monday

ക്ലേ തൊഴിലാളികളുടെ സെക്രട്ടറിയറ്റ്‌ മാർച്ച്‌ 26ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
തിരുവനന്തപുരം
വേളി, തോന്നയ്‌ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ്‌ ഇന്ത്യൻ ക്ലേ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിക്കും. കമ്പനിക്ക്‌ സ്വന്തമായുള്ള മറ്റു പ്രദേശങ്ങളിൽ വ്യവസ്ഥകൾ പാലിച്ച്‌ മൈനിങ്ങിനു അനുമതി നൽകുക, തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുയർത്തി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ്‌ മാർച്ച്‌. 
 
ക്ലേ മൈനിങ്‌ ഹൈക്കോടതി തടഞ്ഞതിനെ തുടർന്നാണ്‌ 1500ൽ അധികം തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനം പ്രതിസന്ധിയിലായത്‌. 26ന്‌ നടക്കുന്ന മാർച്ച്‌ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ജില്ലാ ക്ലേ വർക്കേഴ്‌സ്‌ യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top