20 September Monday

വാനമ്പാടിയെ കാണാൻ മന്ത്രിയെത്തി

സ്വന്തം ലേഖകൻUpdated: Saturday Jul 24, 2021

അവനിയെ മന്ത്രി പി എ മുഹമ്മദ് റിയാസ് വീട്ടിലെത്തി അനുമോദിച്ചപ്പോൾ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി 
എ എ റഹീം, ഡി കെ മുരളി എംഎൽഎ എന്നിവർ സമീപം

വെഞ്ഞാറമൂട്
അർബുദത്തെ തോൽപ്പിച്ച് എസ്എസ്എൽസിക്ക് മിന്നും വിജയം നേടിയ അവനിയെ കാണാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി. ആലന്തറയിലെ കിളിക്കൂട് വീട്ടിലെത്തിയാണ് മന്ത്രി അവനിയെ അനുമോദിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും മന്ത്രി അവനിക്ക് സമ്മാനിച്ചു. മന്ത്രി എത്തുമെന്ന്‌ അറിഞ്ഞതുമുതൽ വലിയ സന്തോഷത്തിലായിരുന്നു അവനിയും കുടുംബവും.
 
നവമാധ്യമങ്ങളിലൂടെയും മറ്റും നിരവധി തവണ കേട്ടറിഞ്ഞ അവനിയെ നേരിൽ കാണാനാണ് എത്തിയതെന്ന് പറഞ്ഞ മന്ത്രിയെ അവനി ചിരിച്ചുകൊണ്ട് സ്വീകരിച്ചു. "രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം’ എന്ന പാട്ടു പാടി മന്ത്രിയുടെ മനവും കവർന്നു ഈ കൊച്ചു മിടുക്കി. അർബുദം ശരീരത്തെ ബാധിച്ചപ്പോഴും അതിനെതിരെ പ്രതിരോധം തീർത്ത് സംഗീതത്തിലും പoനത്തിലും നൂറുമേനി വിജയം നേടി.
 
എല്ലാ വിഷയത്തിനും എ പ്ലസ് നേടുമെന്ന അവനിയുടെ ദൃഢനിശ്ചയത്തിനു മുന്നിൽ അസുഖം വഴിമാറി. ഇതിനകം 35-ൽപ്പരം കീമോയാണ് ചെയ്തത്. അർബുദത്തെ എങ്ങനെ ചിരിച്ചുകൊണ്ട്‌ നേരിടാം എന്നതിന് അവനി മാതൃകയാകുകയാണ്.
        ഡി കെ മുരളി എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, കേന്ദ്ര കമ്മിറ്റി അംഗം വി കെ  സനോജ്, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളായ വൈ വി ശോഭകുമാർ, കെ സജീവ്, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ കെ ബാബുരാജ്, സുജിത്ത് മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top