19 September Sunday
ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

വെൽനസ് സെന്ററാകാൻ
അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് ആരോഗ്യ സ്ഥാപനത്തിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച  ഓൺലൈനായി നിർവഹിക്കും. 
ചാല, കളിപ്പാൻകുളം നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള കുടുംബക്ഷേമ ഉപകേന്ദ്രങ്ങളേയുമാണ്‌ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായി ഉയർത്തുന്നത്.  ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. 
ചാല, കളിപ്പാൻകുളം ആരോഗ്യകേന്ദ്രങ്ങൾ ഹെൽത്ത് ആൻഡ് വെൽനസ് സെന്റുകളാകുന്നതോടെ കുടുംബാരോഗ്യ കേന്ദ്ര മാതൃകയിൽ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള കുടുംബക്ഷേമ  ഉപകേന്ദ്രങ്ങൾ ഹെൽത്ത് ആൻഡ് വെൽനസ്‌ സെന്ററുകളായി മാറുന്നതോടെ പോഷകാഹാര ക്ലിനിക്ക്, പ്രായമായവർക്കുള്ള ആരോഗ്യ സേവനങ്ങൾ, കുഞ്ഞുങ്ങളുടെ വളർച്ചാ പരിശോധന, പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീരോഗ പരിശോധന, ഗർഭിണികൾക്കുള്ള പരിശോധനകൾ, കൗമാരക്കാർക്കുള്ള പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.  ഇതിനായി നിലവിലുള്ള  ജെപിഎച്ച്എൻ, ജെഎച്ച്ഐ എന്നിവർക്ക് പുറമെ  സ്റ്റാഫ് നേഴ്സിനെ കൂടി നിയമിച്ചിട്ടുണ്ട്. 
സെന്ററുകളിൽ കാത്തിരിപ്പ് മുറി, ക്ലിനിക്, പ്രതിരോധ കുത്തിവയ്പ് മുറി, ഭക്ഷണം നൽകാനുള്ള മുറി, ഐയുസിഡി റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 
ഓരോ കേന്ദ്രങ്ങൾക്കും ഏഴ് ലക്ഷം രൂപ വീതമാണ്‌ നവീകരണത്തിന്‌ ചെലവഴിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top