20 September Monday

കേന്ദ്രകിഴങ്ങുവർഗ ഗവേഷണസ്ഥാപനം 
സ്ഥാപകദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
തിരുവനന്തപുരം 
കേന്ദ്രകിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിന്റെ   58–-ാം  സ്ഥാപകദിനം ആഘോഷിച്ചു. ദിനാഘോഷം കൃഷി മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. കാർഷികവിളകളുടെ ഉൽ‌പ്പാദന വർധന കർഷകന്  പ്രതിസന്ധിയാകരുതെന്നും  മെച്ചപ്പെട്ട  സംഭരണത്തിലൂടെയും മൂല്യവർധനവിലൂടെയും  ഉൽപ്പന്നങ്ങൾ വിപണികളിൽ എത്തിക്കാൻ കർഷകരെ പ്രാപ്‌തരാക്കണമെന്നും മന്ത്രി പറഞ്ഞു. 
സിടിസിആർഐയുടെ സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണത്തിനുള്ള  ധാരണപത്രം മന്ത്രി നിക്ഷേപകർക്ക് കൈമാറി. സിടിസിആർഐയുടെ  എട്ട്‌  പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും  മികച്ച ജീവനക്കാർക്കും  തെരഞ്ഞെടുത്ത കർഷകർക്കുമുള്ള  അവാർഡ് വിതരണവും  മന്ത്രി നിർവഹിച്ചു.  
ചടങ്ങിൽ സിടിസിആർഐ ഡയറക്ടർ ഡോ. എം എൻ ഷീല യോഗത്തിൽ അധ്യക്ഷയായി. ഡോ.എ കെ സിങ്  മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.കെ പി സുധീർ, ഡോ.വിക്രമാദിത്യ പാണ്ഡെ, എസ്‌ ആർ ബിന്ദു എന്നിവർ സംസാരിച്ചു. ഷീല ഇമ്മാനുവേൽ  സ്വാഗതവും ഡോ.ജി ബൈജു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top