18 September Saturday

വാഹനത്തട്ടിപ്പ് കേസിലെ പ്രതി 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
തിരുവനന്തപുരം
-കല്യാണ ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് എടുത്ത് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. ബീമാപള്ളി പുതുവൽപുരയിടം വീട്ടിൽ ലുക്ക്മാൻ ഹക്കീമിനെ (28)-യാണ് കാർ തട്ടിപ്പ് കേസിൽ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തിന് മുമ്പാണ് സംഭവം നടന്നത്. നെയ്യാറ്റിൻകര അമരവിള സ്വദേശി റെജിന്റെ ഇന്നോവ കാറാണ് കരമനയിൽവച്ച് പ്രതി കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്തത്. 
തുടർന്ന് തമിഴ്നാട്ടിൽ കൊണ്ടുപോയി മറിച്ച് വിൽക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയശേഷം ഒളിവിൽ പോയ ഇയാളെ കുളത്തൂപ്പുഴയിലുള്ള ഒളിസങ്കേതത്തിൽനിന്നാണ് പിടികൂടിയത്. സമാനരീതിയിൽ ഇയാൾ കരമന എസ്എച്ച്ഒ അനീഷ്, എസ്ഐ-മാരായ മിഥുൻ, അശോക് കുമാർ, സിപിഒ-മാരായ സജികുമാർ, രാജീവ്, സന്തോഷ്, സിബിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top