19 September Sunday

കിളിമാനൂരിൽ വ്യാജവാറ്റ്: ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
കിളിമാനൂർ
കിളിമാനൂരിൽ വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയയാളെ  പൊലീസ് പിടികൂടി. പഴയകുന്നുമ്മേൽ വണ്ടന്നൂർ ഇടക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ രാജേന്ദ്ര(61)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന്  5 ലിറ്റ‌ർ  ചാരായവും 20 ലിറ്റ‌‌ർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 
പ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്‌പി കെ മധുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറ്റിങ്ങൽ ഡിവൈഎസ്‌പി ഡി എസ് സുനീഷ് ബാബുവിന്റെ നിർദേശപ്രകാരം കിളിമാനൂർ ഐഎസ്എച്ച്ഒ.  എസ് സനൂജ്, എസ്ഐ യു ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top