25 August Sunday

ദുരിതാശ്വാസ ക്യാമ്പിൽ 229 കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019
തിരുവനന്തപുരം
മഴക്കെടുതിയെ തുടർന്ന‌് നഗരസഭാപരിധിയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത‌് 229 കുടുംബങ്ങളിൽനിന്നുള്ള 699 പേർ. വലിയതുറ സെന്റ് റോക്ക്സ് കോൺവെന്റ് പ്രീ സ്കൂൾ, വെട്ടുകാട് എൽപിഎസ്, വലിയതുറ ടെക‌്നിക്കൽ സ്കൂൾ, വലിയതുറ തുറമുഖ വകുപ്പിന്റെ ഗോഡൗൺ, വലിയതുറ ബഡ്സ് സ്കൂൾ, വലിയതുറ യുപിഎസ് എന്നിവിടങ്ങളിലാണ‌് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത‌്.
 
വില്ലേജ‌് ഓഫീസർമാരുടെ മേൽനോട്ടത്തിലാണ‌്  പ്രവർത്തനം. നഗരസഭ, റവന്യൂവകുപ്പ്, ആരോഗ്യവിഭാഗം എന്നിവരുടെ സേവനം ക്യാമ്പുകളിലുണ്ട‌്.ചൊവ്വാഴ‌്ച രണ്ടാംഘട്ടമായി അരിയും അവശ്യസാധനങ്ങളും വിതരണം ചെയ‌്തു. മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന‌് നഗരസഭ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനം ഊർജിതമാക്കുമെന്ന‌് മേയർ വി കെ പ്രശാന്ത‌് പറഞ്ഞു. 
 
ക്യാമ്പുകളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനാ സൗകര്യവും ഏർപ്പെടുത്തി. നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണവും നടക്കുന്നുണ്ട‌്. മഴക്കാലരോഗങ്ങളും ജന്തുജന്യ രോഞഗങ്ങളും തടയുന്നതിന‌്  ഫോഗിങ്ങും പരിസരശുചീകരണവും നടത്തി.മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന‌്‌ ക്യാമ്പുകളിൽ സജ്ജീകരണം ഏർപ്പെടുത്തി. 20 ശുചീകരണവിഭാഗം ജോലിക്കാർ മൂന്ന‌് ഹെൽത്ത് ഇൻസ്പെക്ടർമാർ, മൂന്ന‌് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ മേൽനോട്ടം വഹിക്കുന്നുണ്ട‌്. കൂടുതൽ സേവനങ്ങൾ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്ന‌് മേയറും നഗരസഭാ ആരോഗ്യവിഭാഗം സ്ഥിരംസമിതി ചെയർമാനും  അറിയിച്ചു.
പ്രധാന വാർത്തകൾ
 Top