06 July Wednesday

128 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 

കഴക്കൂട്ടം
കാറിൽ കടത്താനിരുന്ന 128 കിലോ കഞ്ചാവുമായി മൂന്ന്‌ പേർ പിടിയിൽ. മലയിന്‍കീഴ് മേപ്പുക്കട പോളച്ചിറ മേലേപുത്തന്‍വീട്ടില്‍ സജീവ് (26), തൈക്കാട് രാജാജിനഗറിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സുഭാഷ് (34), വെടിവച്ചാന്‍കോവില്‍ പ്രീതഭവനില്‍ ഉണ്ണികൃഷ്ണന്‍(33, കാവുവിള ഉണ്ണി) എന്നിവരാണ് പിടിയിലായത്.
ആന്ധ്രാപ്രദേശില്‍നിന്ന്‌ നാട്ടിലേക്ക്‌ കാറില്‍ കഞ്ചാവ്‌ കടത്താനായിരുന്നു ശ്രമം. രണ്ടു കാറുകളിലായാണ്‌ ഇവർ സഞ്ചരിച്ചത്. 
രണ്ട്‌ കിലോവീതമുള്ള കഞ്ചാവുപൊതി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചായിരുന്നു യാത്ര. പ്രതികളെ മധുര മുതൽ ഷാഡോ പൊലീസ്‌ പിന്തുടരുന്നുണ്ടായിരുന്നു. വ്യാഴം പകൽ ഒന്നരയോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്നാണ്‌ കഴക്കൂട്ടം സിറ്റി പോലീസ് ഷാഡോ ടീം പിടികൂടിയത്‌. 
ഒരുകൊല്ലംമുമ്പ് കരമന കിള്ളിപ്പാലത്തെ ഫ്ലാറ്റില്‍ വൈശാഖ് എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് സജീവ്. കഞ്ചാവുകടത്തിന് ഉണ്ണികൃഷ്ണന്റെ പേരില്‍ ആന്ധ്രയിലും കേസുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top