തിരുവനന്തപുരം
ജൽശക്തി അഭിയാൻ ‘ക്യാച്ച് ദ റെയിൻ 2022’ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രസംഘം ജില്ലയിലെത്തി. ജലസംരക്ഷണം നടപ്പാക്കുന്നതിന് ജില്ലയിൽ നടപ്പാക്കിയ പദ്ധതികൾ കലക്ടർ നവ്ജ്യോത് ഖോസയുടെ സാന്നിധ്യത്തിൽ സംഘം വിലയിരുത്തി.
പുല്ലമ്പാറ പഞ്ചായത്ത് പ്രതിനിധികളും പിആർഎസ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളും അനുഭവങ്ങൾ പങ്കുവച്ചു. ജില്ലാ വികസന കമീഷണർ ഡോ. വിനയ് ഗോയൽ, എൻആർഇജിഎസ് ജില്ലാ എൻജിനിയർ ദിനേഷ് പപ്പൻ, ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ഡി ഹുമയൂൺ, ജൽശക്തി അഭിയാൻ നോഡൽ ഓഫീസർ ശ്രീജേഷ് എന്നിവർ സംസാരിച്ചു.
സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂർ ഗുപ്ത, സിഡബ്ല്യുപിആർഎസ് ടെക്നിക്കൽ ഓഫീസർ രാജ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. വെള്ളിയും ശനിയും സംഘം വിവിധ പഞ്ചായത്തുകൾ സന്ദർശിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..