05 August Thursday
ആരാധനാലയത്തിൽ 15 പേര്‍

50% ശതമാനം ജീവനക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
തിരുവനന്തപുരം 
കോവിഡ്‌ നിയന്ത്രണങ്ങളിലെ പുതിയ ഇളവുകൾ ബുധനാഴ്‌ച അർധരാത്രി മുതൽ നിലവിൽ വന്നു. തദ്ദേശസ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നീ വിഭാഗങ്ങളായി തിരിച്ചാണ്‌ ഇളവുകൾ. ശരാശരി രോഗസ്ഥിരീകരണ നിരക്ക്‌ എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങൾ എ വിഭാഗവും എട്ടു മുതൽ 16 വരെ "ബി'യും 16 മുതൽ 24 വരെ "സി'യും 24നു മുകളിലുള്ളവ "ഡി' യുമാണ്.
തിരുവനന്തപുരം നഗരം "ബി' വിഭാഗമാണ്‌. വർക്കല നഗരസഭ "സി'യും നെടുമങ്ങാട്‌, ആറ്റിങ്ങൽ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റികൾ "ബി'യുമാണ്‌. 
ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ തുടരും. "ഡി' വിഭാഗത്തിൽ എല്ലാദിവസവും ശനി, ഞായർ ദിവസങ്ങളിലെപ്പോലെ നിയന്ത്രണമുണ്ടാകും. 
പഞ്ചായത്തുകൾ
വിഭാഗം ഡി
-മുദാക്കൽ, പള്ളിച്ചൽ
വിഭാഗം സി
-അഴൂർ, ചെമ്മരുതി, കിഴുവിലം, മടവൂർ, കടയ്ക്കാവൂർ, കരവാരം, ഇടവ, പള്ളിക്കൽ, പൂവാർ, പുല്ലമ്പാറ, കിളിമാനൂർ, കല്ലിയൂർ, വിളവൂർക്കൽ.
വിഭാഗം ബി
- ചിറയിൻകീഴ്, ഉഴമലയ്ക്കൽ, വെങ്ങാനൂർ, മാണിക്കൽ, വിളപ്പിൽ, പാങ്ങോട്, കുളത്തൂർ, കാഞ്ഞിരംകുളം, വെള്ളനാട്, അണ്ടൂർക്കോണം, മലയിൻകീഴ്, കൊല്ലയിൽ, മണമ്പൂർ, ചെറുന്നിയൂർ, കരകുളം, പാറശാല, വക്കം, അതിയന്നൂർ, പെരിങ്ങമ്മല, നന്ദിയോട്, തിരുപുറം, വെള്ളറ, കഠിനംകുളം, അഞ്ചുതെങ്ങ്, മംഗലപുരം, ബാലരാമപുരം, നാവായിക്കുളം, കള്ളിക്കാട്, നെല്ലനാട്, വിതുര, വെമ്പായം, വെട്ടൂർ, കരുംകുളം, കാട്ടാക്കട, ഇലകമൺ, മാറനല്ലൂർ, ഒറ്റൂർ.
വിഭാഗം എ
- ചെങ്കൽ, കല്ലറ, നഗരൂർ, ആര്യനാട്, പോത്തൻകോട്, പൂവച്ചൽ, തൊളിക്കോട്, കുന്നത്തുകാൽ, കാരോട്, അരുവിക്കര, അമ്പൂരി, പഴയകുന്നുമ്മേൽ, കോട്ടുകാൽ, പുളിമാത്ത്, ആനാട്, പെരുങ്കടവിള, ഒറ്റശേഖരമംഗലം, കുറ്റിച്ചൽ, വാമനപുരം, പനവൂർ, ആര്യങ്കോട്.
ഇളവുകൾ 
● എ, ബി വിഭാഗം: എല്ലാ സർക്കാർ ഓഫിസ്, കമ്പനികൾ, കമീഷനുകൾ, കോർപ്പറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ 50% ജീവനക്കാർ. സി വിഭാഗത്തിൽ ഇത് 25 % ജീവനക്കാർ. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം.
● ബാങ്ക്/ധനകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ചൊവ്വയും വ്യാഴവും പ്രവർത്തിക്കാം. എന്നാൽ ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സേവനമില്ല.
●എ, ബി വിഭാഗം: ആരാധനാലയങ്ങൾ ഒരു സമയം 15 പേർ മാത്രമായി പ്രവർത്തിക്കാം. 
● എല്ലാ വിഭാഗം: ശനി, ഞായർ ദിവസങ്ങളിലടക്കം പരീക്ഷകൾ നടത്താം. 
● എ, ബി വിഭാഗം: ടിവി സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ്. 
● എ, ബി, സി വിഭാഗം: സൂപ്പർ മാർക്കറ്റുകളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ. കടയുടെ വിസ്തീർണവും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണവും പ്രദർശിപ്പിക്കണം. ഉപഭോക്തൃ  വിവരങ്ങളടങ്ങുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, സാനിറ്റൈസിങ് എന്നിവ വേണം. 
●ആവശ്യാനുസരണം മാത്രം പൊതുഗതാഗതം. സി, ഡി വിഭാഗങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top