03 August Tuesday

ലക്ഷദ്വീപ് ജനതയ്ക്കായി അഭിഭാഷകരും

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജിപിഒയ്ക്ക് മുന്നിൽ നടത്തിയ 
ധർണ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലി​ന്റെ ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ നടപടികളിൽ വലയുന്ന ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ. ജില്ലയിലെ വിവിധ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ അഭിഭാഷകർ ഐക്യദാർഢ്യ ധർണ നടത്തി.
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ  തിരുവനന്തപുരം  കോർട്ട് സെൻറർ യൂണിറ്റ് കമ്മിറ്റിയുടെയും വനിതാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ  ലക്ഷദ്വീപ് ജനതയ്ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ധർണ നടത്തി. തിരുവനന്തപുരം ജിപിഒ യുടെ മുന്നിൽ  നടന്ന സമരം കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും വനിതകളുടെ ആഭിമുഖ്യത്തിൽ  ഏജീസ് ഓഫീസിനു മുന്നിൽ നടന്ന  സമരം വി കെ പ്രശാന്ത് എംഎൽഎയും ഉദ്ഘാടനം ചെയ്തു. 
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻറ്  അഡ്വ. പള്ളിച്ചൽ എസ് കെ പ്രമോദ്, ജില്ലാ സെക്രട്ടറി അഡ്വ. ഡി. വേലായുധൻ നായർ, യൂണിറ്റ് പ്രസിഡൻറ് അഡ്വ. എ എ ഹക്കീം, യൂണിറ്റ് സെക്രട്ടറി അഡ്വ. സനോജ് ആർ നായർ, പത്മിനി റോസ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top