31 July Saturday
റേഷൻ മുൻഗണനാ കാർഡ്

30വരെ അനർഹർക്ക്‌ പിഴയില്ലാതെ പിൻവാങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
തിരുവനന്തപുരം
മുൻഗണനാ റേഷൻ കാർഡ് അനർഹമായി കൈവശംവച്ചവർ 30നു മുമ്പ്‌ കാർഡ് സറണ്ടർ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ. റേഷൻ കടകൾ മുഖേനയോ ഇ- മെയിലായോ പിഴ കൂടാതെ സറണ്ടർ ചെയ്യാം. 
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ മേഖലയിലെ ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽനിന്ന്‌ വിരമിച്ച് 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവരും 10000 രൂപ വരെയുള്ള സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവരും ഒഴികെയുള്ള സർവീസ് പെൻഷൻകാർ, ടാക്സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനമുള്ളവർ, ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, സ്വന്തമായി ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ എന്നിവരാണ് ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നത്. 
അതതു റേഷൻ കടകൾക്ക്‌ പുറമെ താലൂക്ക് സപ്ലൈ ഓഫീസ് വഴിയും കാർഡ്‌ സറണ്ടർ ചെയ്യാം. വിവരങ്ങൾ നൽകേണ്ട താലൂക്ക്‌ സപ്ലൈ ഓഫീസുകളുടെ ഇ മെയിൽ വിലാസം:
നെയ്യാറ്റിൻകര-– tsonta12@gmail.com 
കാട്ടാക്കട–- tsoktda2015@gmail.com, 
നെടുമങ്ങാട്-– tsonedumangad@gmail.com, സിറ്റി റേഷനിങ് ഓഫീസ് സൗത്ത്–-crosouthvanchiyoor@gmail.com–- 
സിറ്റി റേഷനിങ് ഓഫീസ് നോർത്ത് crontvpm@gmail.com, തിരുവനന്തപുരം–-tsotvpm@gmail.com, 
വർക്കല–-tsovarkala@gmail.com, 
ചിറയിൻകീഴ്–- tsoattingal@gmai.com

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top