31 July Saturday

സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങായി മമ്മൂട്ടി ഫാൻസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

കോവിഡ് ബാധിച്ച് മരിച്ച അൻസീറിന്റെ കുടുംബത്തിന് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സ്വരൂപിച്ച രണ്ടരലക്ഷം രൂപ കൈമാറുന്നു

തിരുവനന്തപുരം
കോവിഡ് ബാധിച്ച് മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കരുതലായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയൽ അസോസിയേഷന്‍. അസോസിയേഷന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അൻസീറാണ് കഴിഞ്ഞ മാസം മരിച്ചത്. തുടർന്ന് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് സംഘടന കൈത്താങ്ങാവുകയായിരുന്നു. 
സംഘടന സ്വരൂപിച്ച രണ്ടരലക്ഷം രൂപ കുടുംബത്തിന് കൈമാറി. സംസ്ഥാന പ്രസിഡന്റ് അരുൺ, രക്ഷാധികാരികളായ ഭാസ്കർ, അശോകൻ, ജില്ലാ പ്രസിഡന്റ് അനൂപ്, സെക്രട്ടറി റഫീക്ക്, ശ്യാം, നൗഫൽ, സജീർ, രാജേഷ്, സുജിൻ, മാഹീൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയുടെയും ഇന്റർനാഷണൽ കമ്മിറ്റിയുടെയും സഹായത്തോടെയാണ് തുക സമാഹരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top