03 August Tuesday

വെഞ്ഞാറമൂട് യുപിഎസ് സമ്പൂർണ ഡിജിറ്റൽ സ്കൂൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

സമ്പൂർണ ഡിജിറ്റൽ സ്കൂളായി ഡി കെ മുരളി എംഎൽഎ പ്രഖ്യാപിക്കുന്നു

വെഞ്ഞാറമൂട്
വെഞ്ഞാറമൂട് ഗവ. യുപി സ്കൂളിനെ സമ്പൂർണ ഡിജിറ്റൽ സ്കൂളായി പ്രഖ്യാപിച്ചു.  പഠനസൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോണുകൾ നൽകിയാണ് ഡിജിറ്റൽ സ്കൂളായത്. പിടിഎയുടെയും എസ്ആർജിയുടെയും നേതൃത്വത്തിൽ പൂർവ വിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധപ്രവർത്തകർ, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ  60 ഫോണാണ് സ്വരൂപിച്ചത്. സ്കൂളിലെ 84 കുട്ടികൾക്ക് ഇതുവഴി ഓൺലൈൻ സൗകര്യം ലഭിക്കും. 
സ്മാർട്ട് ഫോണുകളുടെ വിതരണവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും ഡി കെ മുരളി എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌ എസ് ഷിഹാസ് അധ്യക്ഷനായി. എച്ച്എം ഇൻ ചാർജ് എസ് അജിത്കുമാർ, പഞ്ചായത്ത് പ്രസിഡന്റ്‌ ബീന രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ ഷീല കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺമാരായ ബി അസീനാബീവി, അരുണ സി ബാലൻ, പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺമാരായ സജീന, ആർ ഉഷാകുമാരി, എഇഒ ഇ വിജയകുമാരൻ നമ്പൂതിരി, പി സജി, സി ശശിധരൻപിള്ള, സുമലക്ഷ്മി, എസ് സൗമ്യ, എസ് നഹാസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top