25 July Sunday

ഇന്ധന വിലവർധനവിനെതിരെ 
മത്സ്യത്തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

മത്സ്യത്തൊഴിലാളി യൂണിയൻ വർക്കല ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ സമരം എഫ് നഹാസ് ഉദ്ഘാടനം ചെയ്യുന്നു

വർക്കല 
ഇന്ധന വില വർധനവിനെതിരെ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വർക്കല ഏരിയ കമ്മിറ്റി  പ്രതിഷേധം സംഘടിപ്പിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് മുന്നിൽ  മത്സ്യത്തൊഴിലാളി ഫെഡറേഷൻ 
(സിഐടിയു ) സംസ്ഥാന സെക്രട്ടറി എഫ് നഹാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എംഎം ഫാത്തിമ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അസ്സലാം കുട്ടി , എം എ സലിം, ഹാരിസ്, ശൈലേഷ് കുമാർ എന്നിവർ സംസാരിച്ചു.
പെരുമാതുറ
ഇന്ധന വിലവർധനയ്‌ക്കെതിരെയും ലക്ഷദ്വീപ് നിവാസികളോടുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെയും തിരുവനന്തപുരം ജില്ലാ മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ(സിഐടിയു)പെരുമാതുറ യൂണിറ്റ്‌ സമരം നടത്തി. പെരുമാതുറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമര പരിപാടി യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ തോപ്പിൽ നജീബ് ഉദ്ഘാടനം ചെയ്തു. എ ആർ നജീബ് അധ്യക്ഷനായി. ഈസാമോൻ സ്വാഗതവും അജി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top