09 July Thursday

കുളത്തുമ്മൽ സ്കൂൾ ബഹുനില കെട്ടിട്ടം: സാങ്കേതികാനുമതിയായി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
 
കാട്ടാക്കട  
കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടനിർമാണത്തിന് സാങ്കേതികാനുമതി ലഭ്യമായതായി  ഐ ബി സതീഷ് എംഎൽഎ അറിയിച്ചു. നബാർഡ് ആർഐഡിഎഫ്‌ സ്‌കീമിൽ ഉൾപ്പെടുത്തി 6.6 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.  ഇതിനുപുറമേ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി ഒരു കോടിയുടെയും ഹയർ സെക്കൻഡറി വിഭാഗത്തിലെ ലാബ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപയുടെയും പ്രവർത്തികൾക്കുള്ള അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
 Top