03 July Friday

ഭാർഗവിക്ക്‌ വീടായി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
 
വെള്ളറട
ആര്യൻകോട് പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ അവസരം മുതലാക്കാൻ സമരംനടത്തിയ കോൺഗ്രസ് ഒടുവിൽ ഭാർഗവിയെ ഉപേക്ഷിച്ചു. പക്ഷേ പഞ്ചായത്ത്‌ ഭരണ സമിതിയും പ്രസിഡന്റും കൈവിട്ടില്ല. മനോഹരമായ വീട്‌ നിർമിച്ചു നൽകി. ലൈഫ്ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭാർഗവിയുടെ വസ്തുവിന്റെ തണ്ടപ്പേര് മറ്റൊരാളുടെ ഉടമസ്ഥതയിലായതിനാൽ വീടുപണിയാൻ കഴിയാതെ വന്നു.  
പഞ്ചായത്ത്‌ ഭരണസമിതി തുടലിയിലെ വള്ളിച്ചിറയിൽ വസ്തു നൽകി വീടു നൽകാമെന്ന്‌ ഉറപ്പു നൽകി. ആദ്യഘട്ടത്തിൽ സമ്മതിച്ച അവർ കോൺഗ്രസുകാരുടെ നിർദേശ പ്രകാരം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള തർക്കമുള്ള ഭൂമിയിൽ തന്നെ വീട്‌ വച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട്‌ ദിവസങ്ങളോളം പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ കുടിൽകെട്ടി സമരം ചെയ്തു. ഇതിലേക്കുള്ള ചെലവ് എന്ന പേരിൽ നേതാക്കൾ ലക്ഷങ്ങൾ പിരിച്ചു കീശയിലാക്കി സ്ഥലം കാലിയാക്കി. അവർ ഉപേക്ഷിച്ചുപോയിട്ടും പഞ്ചായത്ത്‌ കൈവിട്ടില്ല.  പ്രസിഡന്റ് കെ അനിലിന്റെ നേതൃത്വത്തിൽ വള്ളിച്ചിറയിൽ വീടുപണി നടത്തി. വീടിന്റെ താക്കോൽ ഭാർഗവിക്കു കൈമാറി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top