16 July Thursday

സ്വർണവള ഊരി നൽകി വീട്ടമ്മ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 

വഞ്ചിയൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീട്ടമ്മ സ്വർണവള ഊരി നൽകി. വഞ്ചിയൂർ വിആർഎ ബി 4, ടിസി 25/3345-1, ശ്രീലക്ഷ്മിയിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഡി വിമലാദേവിയാണ്‌ വള നൽകിയത്‌. മേയർ കെ ശ്രീകുമാർ വീട്ടിലെത്തി ഏറ്റുവാങ്ങി. 
സിപിഐ എം വഞ്ചിയൂർ ഏരിയാകമ്മിറ്റിയംഗങ്ങളായ പി രാജേന്ദ്രദാസ്, ടി രവീന്ദ്രൻനായർ, ലോക്കൽ സെക്രട്ടറി ഡോ. പി പ്രമോദ്, ബ്രാഞ്ച് സെക്രട്ടറി ജി എൽ പ്രശാന്ത് എന്നിവർ പങ്കെടുത്തു. സിപിഐ എം വഞ്ചിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു  കൃഷ്ണൻ നായർ.
 
പ്രധാന വാർത്തകൾ
 Top