20 June Thursday

സിവിൽ സർവീസ‌് സ‌്കോളർഷിപ‌് പരീക്ഷയും സെമിനാറും

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

തിരുവനന്തപുരം

സിവിൽ സർവീസ‌് പരിശീലനത്തിന‌് ആഗ്രഹിക്കുന്ന ബിരുദധാരികളിൽനിന്ന‌ും അവസാനവർഷ ഡിഗ്രി വിദ്യാർഥികളിൽനിന്നും സ‌്കോളർഷിപ്പിന‌് അപേക്ഷ ക്ഷണിച്ചു. ഗ്രാമനികേതൻ സെന്റർ ഫോർ അക്കാദമിക‌് റിസർച്ച‌് ആൻഡ‌് റൂറൽ ഡെവലപ‌്മെന്റും എഡ്യൂസോൺ സിവിൽ സർവീസ‌് അക്കാദമിയും സംയുക്തമായാണ‌് സ‌്കോളർഷിപ‌് നൽകുക. ശനിയാഴ‌്ച തിരുവനന്തപുരം പ്രസ‌് ക്ലബ‌് ഹാളിൽ രാവിലെ 10ന‌് ആരംഭിക്കുന്ന സൗജന്യ സെമിനാറിൽ എസ‌്എസ‌്എൽസി, പ്ലസ‌്ടു, ഡിഗ്രി വിദ്യാർഥികൾക്ക‌് പങ്കെടുക്കാം. തുടർന്ന‌് നടത്തുന്ന ഒബ‌്ജക്ടീവ‌് പരീക്ഷയുടെയും അഭിമുഖത്തിന്റെയും മെറിറ്റ‌് അടിസ്ഥാനത്തിൽ സ‌്കോളർഷിപ് നൽകും. രജിസ‌്ട്രേഷന‌് 0471 4010740, 9895269778 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. ഓൺലൈനായി www.gramaniketanonline.org എന്ന വെബ‌്സൈറ്റിലും അപേക്ഷിക്കാം.

പ്രധാന വാർത്തകൾ
 Top