20 August Tuesday

വിഴിഞ്ഞത്ത് എസ്ഡിപിഐ ക്രിമിനലുകൾ ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019
കോവളം 
വിഴിഞ്ഞത്ത് എസ്ഡിപിഐ ക്രിമിനലുകൾ ഡിവൈഎഫ്ഐ  പ്രവർത്തകനെ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ  ഡിവൈഎഫ്ഐ ആമ്പൽകുളം യൂണിറ്റ് സെക്രട്ടറി മുനീറിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് പിടികൂടാത്തതിൽ ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാട്ടുകാർ രണ്ടു പേരെ ഓടിച്ച് പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പ്രധിഷേധത്തിനൊടുവിൽ ബാക്കിയുള്ള നാലുപേർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
 
ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.  ആമ്പൽകുളം റോഡിന് സമീപം നിന്ന മുനീറിനെ എസ്ഡിപിഐ ക്രിമിനലുകളായ അർഷാദ്, ജുലൈഖാൻ, സിദ്ദിഖ്, അൽത്താഫ്, അലീഫ്, അൽ അമീൻ എന്നിവർ   ആക്രമിക്കുകയായിരുന്നു‌.മുഖം മൂടിയും ഹെൽമറ്റും ധരിച്ചാണ‌് അക്രമികൾ എത്തിയത‌്. മുനീറിനെ പട്ടിക കഷ്ണം കൊണ്ട് അടിച്ചുവീഴ്ത്തുകയും തറയിലിട്ട്  കൈയ്കളും കാലുകളും അടിച്ചൊടിക്കുകയും ചെയ്തു. വാളു കൊണ്ട് വെട്ടാൻ ഓങ്ങിയ സമയം ഓടിയെത്തിയ ആളുകൾ ചേർന്ന് മുനീറിനെ രക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു.  അർഷാദ്, ജുലൈഖാൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ആമ്പൽക്കുളത്തെ സ്ഥിരം ക്രിമിനലുകളാണ് പ്രതികൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ യുഡിഎഫ് ഒത്താശയോടെ എസ്ഡിപിഐ  ക്രിമിനലുകൾ വിഴിഞ്ഞത്ത് സജീവമായിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
 Top