29 February Saturday

ഒരേക്കറിൽ നെൽക്കൃഷിയുമായി പിആർഎ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പിആർഎയുടെ നടീൽ ഉത്സവം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

വെഞ്ഞാറമൂട്
നാടിനെ വീണ്ടും പഴയ സമൃദ്ധിയിലേക്ക്‌ എത്തിക്കാൻ നെൽക്കൃഷിയുമായി പാലവിള റെസിഡൻസ്അസോസിയേഷൻ. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗ്രീൻ പിആർഎയുടെ  പദ്ധതിയുടെ ഭാഗമായാണ് നെൽക്കൃഷി ആരംഭിച്ചത്. ഗ്രാമവികസന വകുപ്പ് എംകെ എസ്‌‌പിയുടെ സഹായത്തോടെയാണ്  തൈക്കാട്  ഏലായിൽ ഒരേക്കർ വയലിൽ നെൽക്കൃഷിയാരംഭിച്ചത്‌.  ഉമ വിഭാഗത്തിലുള്ള വിത്താണ് കൃഷി ചെയ്യുന്നത്. ഞാറ് നടീൽ  വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ പി ചന്ദ്രൻ  ഉദ്ഘാടനംചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്  സുജാത  മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് 
സി രവീന്ദ്രൻനായർ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ചന്ദ്രിക, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് ലേഖാകുമാരി             അനില തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി എ എസ്ഗോപകുമാർ സ്വാഗതവും കൃഷി ഓഫീസർ പമീല വിമൽരാജ് നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top