തിരുവനന്തപുരം
ആക്കുളം വിനോദ സഞ്ചാര പാർക്ക് ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആദ്യ സാഹസിക വിനോദപാർക്കാണ് ആക്കുളത്തേത്.
ആകാശ സൈക്ലിങ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കുള്ള ബാറ്ററി കാറുകൾ എന്നിവ പാർക്കിലുണ്ട്. മ്യൂസിക്കൽ ഫൗണ്ടനും അഡ്വഞ്ചർ പാർക്കും ചിൽഡ്രൻസ് പാർക്കുമുണ്ട്.
ഉദ്ഘാടനം പ്രമാണിച്ച് ബുധൻ വൈകിട്ട് നാല് മുതൽ സൗജന്യ പ്രവേശനം ഉണ്ടാകും. ജനുവരി ഒന്നുവരെ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..