25 November Wednesday
വെഞ്ഞാറമൂട്ടിൽ പോര്‌

മഹിളാ നേതാവിനെ ഒതുക്കി ‘മുല്ലപ്പള്ളിയുടെ സ്ഥാനാർഥി’

ഗിരീഷ്‌ എസ്‌ വെഞ്ഞാറമൂട്‌Updated: Monday Nov 23, 2020
വെഞ്ഞാറമൂട്
ജില്ലാപഞ്ചായത്ത്‌ വെഞ്ഞാറമൂട്‌ ഡിവിഷനിൽ പ്രചാരണം തുടങ്ങിയ മഹിളാ കോൺഗ്രസ്‌ നേതാവിനെ ഒതുക്കി ഡിസിസി പ്രസിഡന്റ്‌ പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ കലാപം. നെടുമങ്ങാട് ബ്ലോക്ക് ഡിവിഷൻ അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ സുനിതകുമാരിയെ പിൻവലിച്ച്‌  പ്രവാസി കോൺഗ്രസ് നേതാവായ ദീപ അനിലിനെയാണ്‌‌ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌. നാമനിർദേശപത്രികാ സമർപ്പണം സമാപിക്കുന്നതിന്റെ അവസാന മണിക്കൂറിലാണ്‌ ദീപ അനിൽ പത്രിക നൽകിയത്‌. അടുത്ത ദിവസം പത്രങ്ങളിലൂടെയാണ്‌ പുതിയ സ്ഥാനാർഥിയെക്കുറിച്ച്‌ അറിയുന്നതെന്ന്‌ കോൺഗ്രസുകാർ പറയുന്നു. 
ദീപ അനിലിന്റേത്‌ പെയ്‌ഡ്‌ സീറ്റാണെന്നും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട്‌ നിയോഗിച്ച സ്ഥാനാർഥിയാണെന്നും‌ കോൺഗ്രസുകാർതന്നെ ആരോപണമുയർത്തുന്നുണ്ട്‌. കെപിസിസി സെക്രട്ടറി രമണി പി നായരുടെ നോമിനിയായാണ് സുനിത കുമാരി സ്ഥാനാർഥിയായത്. ഇവർ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. ബൂത്ത് കൺവൻഷനുകളിലും പങ്കെടുത്തു. പോസ്‌റ്ററും ഫ്‌ളക്‌സുമെല്ലാം പ്രചരിപ്പിച്ചു. നാമനിർദേശപത്രികയും നൽകി.
ഇത്രയുമായശേഷം സ്ഥാനാർഥിയെ മാറ്റിയത്‌  ഐ ഗ്രൂപ്പിനുള്ളിൽ ചേരിതിരിവ് രൂക്ഷമാക്കി. കെപിസിസി നേതൃത്വത്തിന്റെ ഈ നിലപാടിനെതിരെ പ്രവർത്തർ രംഗത്തെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top