28 November Sunday

സോണൽ ഓഫീസ്‌ ക്രമക്കേട്‌; തെളിവെടുപ്പ്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തിരുവനന്തപുരം
നേമം സോണൽ ഓഫീസ്‌ ക്രമക്കേടിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി. ക്യാഷറുടെ ചുമതല വഹിച്ചിരുന്ന സുനിതയുമായി ഓഫീസുകളിൽ ഉൾപ്പെടെയെത്തി തെളിവെടുത്തു.  ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിലും  ഇവരെ എത്തിച്ചു.
 
ചോദ്യം ചെയ്യലിൽ സുപ്രധാന വിവരങ്ങളും ചില തെളിവും ലഭിച്ചു. ഇവർക്ക്‌ ഭീമമായ കടബാധ്യതയുണ്ടായിരുന്നതായും ക്രമക്കേടിലൂടെ ശേഖരിച്ച പണം കടം തീർക്കാൻ ഉപയോഗിച്ചതായും വിവരം ലഭിച്ചു. കസ്‌റ്റഡി കാലാവധി ശനിയാഴ്‌ച തീരും. 
 
സോണൽ ഓഫീസുകളിലെ ക്രമക്കേടിൽ അന്വേഷണം ഊർജിതമായി തുടരുകയാണ്‌. ഇതിനകം മൂന്നുപേരെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഭരണസമിതിയാണ്‌ ഓഫീസിലെ ക്രമക്കേട്‌ കണ്ടെത്തിയതും പരിശോധനയ്‌ക്ക്‌ ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വിഭാഗത്തെ നിയോഗിച്ചതും. ക്രമക്കേട്‌ വ്യക്തമായതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.  ജനങ്ങളെ കബളിപ്പിച്ച്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സമരം നടത്തുകയാണ്‌ ബിജെപി. അതേസമയം, നേമം സോണൽ ഓഫീസ്‌ ക്രമക്കേടിൽ ചാർജ്‌ ഓഫീസറുടെ മുൻകൂർ ജാമ്യാപേക്‌ഷ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം അറിയാൻ മാറ്റി. നവംബർ ഒമ്പതിന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top