27 September Tuesday

കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്‌ 
നാളെ കൊടിയുയരും

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
നെടുമങ്ങാട്
കര്‍ഷകസംഘം  ജില്ലാ സമ്മേളനത്തിന്‌ ശനിയാഴ്ച കൊടിയുയരും. 23 മുതല്‍ 26 വരെ നെടുമങ്ങാട്ടണ്‌ സമ്മേളനം.  വെള്ളിയാഴ്ച വൈകിട്ട്‌ വിവിധ കേന്ദ്രങ്ങളില്‍നിന്ന്‌ കൊടിമര, പതാക, ദീപശിഖാ ജാഥകൾ നെടുമങ്ങാട് ചന്തമുക്കിൽ എത്തിച്ചേരും. 
കാട്ടാക്കടയില്‍നിന്ന്‌ കര്‍ഷകസംഘം നേതാക്കളായിരുന്ന പി രാമകൃഷ്ണക്കുറുപ്പ്, എ രഘുരാമന്‍ നായര്‍ എന്നിവരുടെ സ്മൃതികുടീരങ്ങളില്‍നിന്ന്‌ ഐ ബി സതീഷ് എംഎല്‍എയുടെ നേതൃത്വത്തിലാണ് കൊടിമരം എത്തുക. 
കഴക്കൂട്ടത്തുനിന്ന്‌ എ പി മുരളി, ഡോ. എ നൂമാന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളില്‍നിന്ന്‌ ജില്ലാ  പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ജലീലിന്റെ നേതൃത്വത്തിൽ പതാകയും എത്തും. 
 ജില്ലയിലെ വിവിധ മേഖലകളിലെ ഒമ്പത്‌ സ്മൃതികുടീരങ്ങളില്‍നിന്ന്‌ ദീപശിഖകള്‍ എത്തിച്ചേരും. വൈകിട്ട് ആറിന് നെടുമങ്ങാട് ചന്തമുക്കിലെത്തി ജാഥകള്‍ സമ്മേളന നഗരിയിലേക്ക്‌ പ്രയാണം നടത്തും. 24ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടങ്ങും. നെടുമങ്ങാട് ധനലക്ഷ്മി ഓഡിറ്റോറിയത്തിലെ ആറ്റിങ്ങല്‍ സുകുമാരപിള്ള നഗറിലാണ് പ്രതിനിധി സമ്മേളനം. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 10ന് എഐകെഎസ് ദേശീയ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ  ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top