03 October Monday
കടൽക്ഷോഭം

52 മത്സ്യത്തൊഴിലാളി 
കുടുംബത്തിന് ധനസഹായം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
തിരുവനന്തപുരം
കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടമായി ക്യാമ്പുകളിലും  ബന്ധുവീടുകളിലും കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ വാടകവീട്ടിലേക്ക്‌ മാറാനുള്ള ധനസഹായ വിതരണം പുരോഗമിക്കുന്നു. 5500 രൂപയാണ്‌ നൽകുന്നത്‌.  52 കുടുംബങ്ങൾക്ക് ഇതിനകം തുക കൈമാറി. ഇതിൽ ഏഴ്‌ കുടുംബം ക്യാമ്പിലും 45 കുടുംബം ബന്ധുവീടുകളിലുമായിരുന്നു. ആകെ 284 കുടുംബങ്ങളെയാണ്‌ ഗുണഭോക്താക്കളായി കണ്ടെത്തിയിരിക്കുന്നത്‌. 
 ശേഷിക്കുന്നവർക്കുള്ള ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കുമെന്ന്‌ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top