18 October Monday

ചെങ്കൽ പഞ്ചായത്തിലെ 
വലിയകുളം നവീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
പാറശാല -
വിനോദസഞ്ചാര മേഖലയിൽ നെയ്യാറ്റിൻകരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കൽ പഞ്ചായത്തിലെ വലിയ കുളം നവീകരിക്കുന്നു. പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. കെ ആൻസലൻ എംഎൽഎ നവീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. 
വള്ളം കളി തുടങ്ങിയ ജല വിനോദങ്ങൾക്കായി കുളത്തിന്റെ തെക്ക് ഭാഗത്തായി 110 മീറ്റർ നീളത്തിൽ സ്റ്റോൺ ടൈൽ പാകിയും ഹാൻഡ് റെയിൽ ഉള്ളതുമായ ഗ്യാലറി, ഗ്യാലറിയിൽ 10 മീറ്റർ നീളത്തിൽ മേൽക്കൂര, തെക്കുഭാഗത്ത് 225 മീറ്റർ നീളത്തിൽ ടൈലിട്ട നടപ്പാത, സ്റ്റീൽ ഹാൻഡ് റെയിൽ, വിളക്കുകൾ, കുളത്തിന്റെ എല്ലാ വശത്തും പടിക്കെട്ട്, ഗ്രാനൈറ്റ് പതിപ്പിച്ച ഇരിപ്പിടങ്ങൾ, കുളത്തിലേക്ക് ജലം ഒഴുകിയെത്തുന്ന രണ്ടു തോടും ഗേറ്റ് സ്ഥാപിച്ച്‌ നിയന്ത്രണ സംവിധാനം, കന്നു കാലികൾക്ക് ഇറങ്ങാൻ  ചരിഞ്ഞ പാത, അലങ്കാര ചെടി വളർത്താനുള്ള പ്രത്യേക പൂത്തൊട്ടികൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ് കെ ബെൻ ഡാർവിൻ, ചെങ്കൽ  പഞ്ചായത്ത് പ്രസിഡന്റ് ആർ ഗിരിജ, ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്തംഗം ജെ ജോജി, വാർഡ് മെമ്പർ എ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top