16 October Saturday

പുത്തൻപാലം–വെഞ്ഞാറമൂട്–ആറ്റിങ്ങൽ റോഡ് 
നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി എത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
വെഞ്ഞാറമൂട്
പുത്തന്‍പാലം– വെഞ്ഞാറമൂട്–ആറ്റിങ്ങൽ റോഡിന്റെ നിർമാണപുരോഗതി വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ് റിയാസെത്തി.  ബുധൻ രാവിലെ  വാളക്കാട്, നാഗരുകുഴി എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 21 കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്.
27 കിലോമീറ്റർ ദൈർഘ്യത്തിൽ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. 
എംഎൽഎമാരായ ഡി കെ മുരളി, ഒ എസ് അംബിക,  സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ എ സലിം, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷ്, വൈ വി ശോഭകുമാർ, കെ സജീവ്‌, ഇ എ മജീദ്‌ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top