21 October Thursday

പരിസ്ഥിതിക്ക്‌ ഇണങ്ങിയ വികസന പദ്ധതികളാവശ്യം: -സ്പീക്കർ എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

കണ്ടൽ പച്ചത്തുരുത്തിന്റെ നിർമാണോദ്ഘാടനം സ്പീക്കർ എം ബി രാജേഷ് നിർവഹിക്കുന്നു

മംഗലപുരം
പരിസ്ഥിതിക്ക്‌ ഇണങ്ങിയ വികസനപരിപാടികളാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്ന്  സ്പീക്കർ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. കഠിനംകുളം പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കഠിനംകുളം കായൽത്തീരത്ത് നിർമിക്കുന്ന കണ്ടൽ പച്ചത്തുരുത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാർബണിനെ കൂടുതൽ വലിച്ചെടുത്ത് ധാരാളം ഓക്സിജൻ പുറന്തള്ളാൻ ശേഷിയുളളതാണ് കണ്ടൽച്ചെടികൾ. ഇത് അന്തരീക്ഷ മലിനീകരണത്തെ ഒരു പരിധിവരെ തടയുന്നു. തീരസംരക്ഷണത്തിനും മത്സ്യങ്ങളുടെ പ്രജനനത്തിനും കണ്ടൽ സഹായിക്കുന്നുണ്ട്. 
ഇത്തരം പദ്ധതികളുടെ നടത്തിപ്പിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കഴിയുന്നുണ്ട്. കഠിനംകുളം കേന്ദ്രീകരിച്ച് ഭാവിയിൽ വന്നേക്കാവുന്ന ടൂറിസം പദ്ധതികളെ സഹായിക്കാനും കണ്ടൽ പച്ചത്തുരുത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.   വി ശശി എം എൽ എ  അധ്യക്ഷനായി. 
ബിഡിഒ ഷൈനി ജി പദ്ധതി അവതരണം നടത്തി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഹരിപ്രസാദ്,  കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ്‌ അജിത അനി , ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജനറ്റ് വിക്ടർ, ബ്ലോക്ക് പഞ്ചായത്തംഗം ഷിബില സക്കീർ,  പഞ്ചായത്ത് അംഗം റഷാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top