18 October Monday

മഹിളാ അസോസിയേഷൻ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

മഹിളാ അസോസിയേഷൻ ചാല ഏരിയ കമ്മിറ്റിയുടെ സായാഹ്ന ധർണ സംസ്ഥാന ജോയിന്റ്‌ സെകട്ടറി എസ് പുഷ്പലത ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ അസോസിയേഷൻ ചാല ഏരിയ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ്‌ സെകട്ടറി എസ് പുഷ്പലത  ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മായ പ്രദീപ്, ജില്ലാ കമ്മിറ്റി അംഗം കെ തുളസി ഉഷ എന്നിവർ സംസാരിച്ചു. ഷീലാകുമാരി സ്വാഗതവും  സനു കൃഷ്ണ നന്ദിയും പറഞ്ഞു.
പേരൂർക്കട 
ഭാരത്‌ ബന്ദിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പേരൂർക്കട ഏരിയ കമ്മിറ്റി ധർണ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം എം ജി മീനാംബിക ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഷൈജ ബോബൻ അധ്യക്ഷയായി. ഏരിയ പ്രസിഡന്റ് ആർ ഗീതാ ഗോപാൽ, വൈസ് പ്രസിഡന്റ് പി ശ്രീലത എന്നിവർ സംസാരിച്ചു.
അഖിലേന്ത്യാ കർഷക ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ വട്ടപ്പാറ ലോക്കൽ കമ്മിറ്റി പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി അമ്പിളി ഉദ്ഘാടനം ചെയ്തു. ശ്രീജകുമാരി, സുകുമാരി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top