31 October Saturday

എംപിമാരുടെ സസ്‌പെൻഷൻ: പ്രതിഷേധം ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ സിപിഐ എം മേട്ടുക്കടയിൽ നടത്തിയ പ്രതിഷേധപ്രകടനം

തിരുവനന്തപുരം
രാജ്യത്തിന്റെ കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ തീറെഴുതുന്നതിൽ പ്രതിഷേധിച്ച എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിനെതിരെ കേരളത്തിൽ വൻ പ്രതിഷേധം. കർഷകദ്രോഹ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച സിപിഐ എം നേതാക്കളായ എളമരം കരീമും കെ കെ രാഗേഷും അടക്കമുള്ള എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിനെതിരെ സിപിഐ എം ബ്രാഞ്ചുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാനമൊട്ടാകെ നടന്ന പ്രതിഷേധത്തിൽ ലക്ഷങ്ങൾ അണിനിരന്നു. ഗ്രാമ–-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തൊട്ടാകെ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു.
പേരൂർക്കട  
പേരൂർക്കട ഏരിയയിൽ 96 കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
നെയ്യാറ്റിൻകര
ഏരിയയിലെ മുഴുവൻ  ബ്രാഞ്ചുകളിലും പ്രക‌ടനവും ധർണയും നടത്തി. വിവിധ കേന്ദ്രങ്ങളിൽ കെ ആൻസലൻ എംഎൽഎ, സിപിഐ എം ഏരിയ 
സെക്രട്ടറി പി കെ രാജ്മോഹൻ, വി കേശവൻകുട്ടി, വി രാജേന്ദ്രൻ, ടി ശ്രീകുമാർ തു‌ടങ്ങിയവരും ലോക്കൽ സെക്രട്ടറിമാരായ കെ പി ശശിധരൻനായർ, ബി എസ് ചന്തു, ജി സജികൃഷ്ണൻ, ബി ​ഗോപാലകൃഷ്ണൻനായർ, 
പുന്നയ്ക്കാ‌ട് ശശിധരൻ, ജെ രാജൻ, എസ് സുരേന്ദ്രൻ, എച്ച് സുരേഷ് കുമാർ എന്നിവരും ഉദ്ഘാടനം ചെയ്തു.
പാറശാല 
പാറശാല ഏരിയയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു.  വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ സംസാരിച്ചു.
വെഞ്ഞാറമൂട്
വെഞ്ഞാറമൂട് ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രതിഷേധ പ്രകടനം നടന്നു. വിവിധ കേന്ദ്രങ്ങളിൽ ഡി കെ മുരളി എംഎൽഎ, പി ബിജു, ഏരിയ സെക്രട്ടറി ഇ എ സലിം എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട്‌
എംപിമാരായ എളമരം കരീം, കെ കെ രാഗേഷ് തുടങ്ങിയവരെ സസ്പെൻഡ്‌ ചെയ്തതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് ഏരിയയിലെ വിവിധ ബ്രാഞ്ച് കേന്ദ്രത്തിൽ പ്രകടനങ്ങൾ നടന്നു. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വേങ്കവിള വാർഡിൽ  പ്രതിഷേധം സംഘടിപ്പിച്ചു.
കിളിമാനൂർ
എംപി മാരെ സസ്പെൻഡ്‌ ചെയ്തതിൽ സിപിഐ എം നേതൃത്വത്തിൽ കിളിമാനൂർ ഏരിയയിൽ പ്രതിഷേധം സംഘടിപ്പിച്ചു.  കിളിമാനൂർ ടൗണിൽ നടന്ന പ്രതിഷേധയോ​ഗം ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. മടവൂർ തുമ്പോട്  ജില്ലാ കമ്മറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.  വഞ്ചിയൂരിൽ  ബി സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top